May 12, 2025, 7:42 pm

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല.ആത്മഹത്യക്ക് ശ്രമിച്ച കുടുംബനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തുളിൽ തോമസ് സാഗരം ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പ്രോമ്പത്തൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. തോമസ് 500,000 രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചു.