‘ഇതാണ് മലയാളി, മറ്റൊരു കേരള മാതൃക…’; അഭിനന്ദിച്ച് വി ശിവന്‍കുട്ടി

വധശിക്ഷ കാത്ത് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ മുഴുവൻ തുകയും സ്വരൂപിച്ച കേരള മോഡലിനെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു. ഇതൊരു മലയാളി, കേരള മോഡലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് വൈകുന്നേരത്തോടെയാണ് അബ്ദുറഹീമിൻ്റെ മോചനത്തിനുള്ള ധനസമാഹരണ ലക്ഷ്യം. തുടർന്ന് അക്കൗണ്ടിൽ ഇനി പണം വരുന്നില്ലെന്ന് സപ്പോർട്ട് കമ്മിറ്റി അറിയിച്ചു. അബ്ദുറഹീമിൻ്റെ മോചനത്തിനായി രൂപീകരിച്ച ഫണ്ട് വഴിയാണ് തുക സമാഹരിച്ചത്. ഈ തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.