യുഎഇയില്‍ അടുത്ത ആഴ്ച അസ്ഥിരമായ കാലാവസ്ഥ പ്രവചിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം

അടുത്തയാഴ്ച യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഞായറാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തിൻ്റെ തെക്കൻ പ്രദേശങ്ങളിൽ മഴ പെയ്യും. മഴ നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചില സമയങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തിപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. മഴയ്ക്ക് പുറമെ ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം. ബുധനാഴ്ചയോടെ മഴ കുറയുമെങ്കിലും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയിൽ. താപനില കുറയും. പൊടി ഉയരാൻ കാറ്റ് കാരണമാകും. ബുധനാഴ്ച കാറ്റിൻ്റെ വേഗത കുറയും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.