April 25, 2025, 11:04 pm

തൃശൂർ വേലൂർ വെള്ളാറ്റഞ്ഞൂരിൽ മാതാവ് മൂന്ന് മക്കളുമായി കിണറ്റിൽ ചാടി

തൃശൂർ വെള്ളാറ്റഞ്ഞൂരിൽ അമ്മ മൂന്ന് കുട്ടികളുമായി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പുന്തിരുതയിലെ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), മകൾ ഒന്നര വയസുകാരി അഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് നാല് പേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

ഏകദേശം 14:00 മണിയോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റേയാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.