തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ച

തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി പ്രതികരിച്ചു. പോണ്ടിച്ചേരിയിലെ വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ അപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി.
തെറ്റായ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നായിരുന്നു സുരേഷ് ഗോപിയുടെ കേസ്. 2010ലും 2016ലും പോണ്ടിച്ചേരിയിൽ രണ്ട് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതുവഴി സംസ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടായതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൻ്റെ വിചാരണ മെയ് 28ന് ആരംഭിക്കും.