ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് മുൻ സഹപ്രവർത്തകനായ യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് തൻ്റെ മുൻ സഹപ്രവർത്തകനെ കൊലപ്പെടുത്തി. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ സച്ചിൻ കുമാർ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹാഷിബ് ഖാൻ (31), ഭാര്യ ഷബീന ബീഗം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് സച്ചിൻ കുമാറിനെ കാണാതായത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിനിടെ യുവാവ് മരിച്ചു. യുവാവിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടായതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഹാഷിബ് ഖാൻ യുവാവിനെ വീട്ടിലേക്ക് ക്ഷണിക്കാൻ ഭാര്യയെ നിർബന്ധിച്ചു. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിൻ കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തുകയും മൃതദേഹം തെരുവിൽ തള്ളുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.