November 28, 2024, 1:08 am

വെന്തുരുകി പാലക്കാട്

വെന്തുരുക്കി പാലക്കാട്. പ്രദേശത്തെ അന്തരീക്ഷ താപനില 43 ഡിഗ്രി കവിഞ്ഞു. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആലത്തൂർ-എരിമയൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 43.1 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

കേരളം കത്തുകയാണ്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയെ തുടർന്ന് 9 മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

You may have missed