May 25, 2025, 7:55 pm

ശമ്പളവും പെൻഷനും നൽകാൻ പണമില്ല; സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍

സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനം വലിയ ബാധ്യതയാണ് വഹിക്കുന്നത്.ഏപ്രിൽ ഒന്നു മുതൽ ശമ്പളവും പെൻഷനും നൽകാനുള്ള തുക ഇനി ഈടാക്കാനാകില്ല.

ശമ്പളത്തിനും പെൻഷനുമായി 5000 കോടി വേണം. കൂടാതെ രണ്ട് മാസത്തിനുള്ളിൽ സാമൂഹിക പെൻഷനായി 1800 കോടി അനുവദിക്കണം. ഇന്നും നാളെയുമായി ബില്ലടയ്ക്കാൻ 6000 കോടിയിലധികം രൂപ വേണ്ടിവരും.