നജീബ് നേരിട്ട ദുരനുഭവത്തിന്റെ പേരിൽ ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുത്; റിക്ക് ആബെ
യഥാർത്ഥ ജീവിതത്തിൽ നജീബിൻ്റെ കഷ്ടപ്പാടുകൾ നോക്കി ഒരു രാജ്യത്തെയോ സമൂഹത്തെയോ വിലയിരുത്തരുതെന്ന് അറബ് നടൻ റിക്ക് അബെ പറഞ്ഞു. ദുബായിൽ വെച്ചായിരുന്നു താരത്തിൻ്റെ മറുപടി. പൃഥ്വിരാജിന് യഥാർത്ഥ നജീബുമായുള്ള സാമ്യം അസാമാന്യമാണെന്നും സംവിധായകൻ ബ്ലെസിയുടെയും പൃഥിരാജിൻ്റെയും പ്രയത്നങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും ആബെ പറഞ്ഞു.
താനുൾപ്പെടെയുളള ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ കാത്തിരുന്ന ദിവസം വന്നെത്തിയതിന്റെ സന്തോഷത്തിലായിരുന്നു റിക്ക് ആബേ. സിനിമയിൽ നജീബ് കഴിയുന്ന മസ്റയിലെ ജൂനിയർ കഫീലിന്റെ വേഷം മനോരമായി വെളളിത്തിരയിലെത്തിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇതിനോടകം കയറിക്കഴിഞ്ഞ റിക്ക് ആബേയ്ക്ക് അന്നത്തെ ഷൂട്ടിങ്ങ് സമയത്ത് സംവിധായകനും പ്രിഥ്വിരാജും എടുത്ത പ്രയത്നം പറയുമ്പോൾ നൂറ് നാവാണ്. യഥാർഥ നജീബിനെ നേരിൽ കണ്ടപ്പോൾ പൃഥ്വിരാജുമായുള്ള സാമ്യം അമ്പരിപ്പിച്ചെന്നും റിക്ക്പറയുന്നു.