May 25, 2025, 10:52 pm

വയനാട്ടിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ

വയനാട്ടിലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ മിന്നുമണി താരങ്ങളെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ സന്ദർശിച്ചു.വയനാട്ടിലെ മിന്നുമണിയുടെ വീട്ടിലെത്തിയ സുരേന്ദ്രൻ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഒരു ദരിദ്ര ആദിവാസി കുടുംബത്തിൽ ജനിച്ച മിനുമണി നിരവധി ഉയരങ്ങൾ കീഴടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രിയപ്പെട്ട മകളായിരുന്നു മിനുമണിയെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

ഉച്ചഭക്ഷണം മിന്നുമണിയുടെ വീട്ടിൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍. പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാൽസല്യപുത്രി. ശ്രീമതി ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ്സ് നേതാക്കളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകം. കോൺഗ്രസ്സ് നേതാക്കൾ മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും അദ്ദേഹം ഓർത്തില്ല.