May 26, 2025, 12:48 am

ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു

ഇടുക്കിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തിരികെ മടങ്ങുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിൽ നിന്നിരുന്ന കാട്ടുപോത്ത് രാജീവിൻ്റെ അടുത്തേക്ക് പാഞ്ഞുകയറി ആക്രമിക്കുകയായിരുന്നു.

രാജീവിൻ്റെ വയറ്റിൽ കുത്തേറ്റിരുന്നു. സാരമായി പരിക്കേറ്റ രാജീവിനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി അടിമാലി ഇരുമ്പുപാലത്തിൻ്റെ പടിയിൽ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.