May 15, 2024, 6:46 pm

തെലുങ്ക് നടൻ നവീൻ പോളിഷെട്ടിക്ക് വാഹനാപകടത്തിൽ പരിക്ക്

തെലുങ്ക് നടൻ നവീൻ പുലിഷ്ടിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. യുഎസ്സിലെ ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്ന് നടന്റെ ടീം സ്ഥിരീകരിച്ചു.

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം നഷ്ടമായി. അദ്ദേഹം അപകടമൊഴിവാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചതെന്നും നടൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു.