November 28, 2024, 8:17 am

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്ന് പവൻ്റെ വിലയിൽ 280 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില 80 രൂപ ഉയർന്ന് 49,000 രൂപയിലെത്തി. 49360 രൂപയാണ് 1 പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില.

22 കാരറ്റ് സ്വർണത്തിന് 6,170 രൂപയാണ് വില. 18 ഗ്രാം സ്വർണത്തിന് 5140 രൂപയാണ് വില. ഈ വർഷം പലിശ നിരക്ക് കുറയ്ക്കുമെന്ന ഫെഡറൽ റിസർവിൻ്റെ പ്രതീക്ഷകൾ സ്വർണവില ഉയരാൻ കാരണമായി. 2171 യുഎസ് ഡോളറാണ് സ്വർണത്തിൻ്റെ അന്താരാഷ്ട്ര വില.

ലോകമെമ്പാടും സ്വർണത്തിന് ആവശ്യക്കാരേറെയാണ്. നിലവിലെ ഡോളർ സൂചിക ഉയരുകയാണെങ്കിൽ സ്വർണവില കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ ഡോളർ ശക്തമാവുകയും സ്വർണവില ഉയരുകയും ചെയ്യുന്നു.

You may have missed