വ്യക്തി താല്പര്യത്തിന് വേണ്ടി കൂറുമാറിയ ആളല്ല ചാഴികാടനെന്ന് വി എന്‍ വാസവന്‍

വ്യക്തി താല്പര്യത്തിന് വേണ്ടി കൂറുമാറിയ ആളല്ല ചാഴികാടനെന്ന് വി എന്‍ വാസവന്‍. ഫ്രാൻസിസ് ജോർജാണ് കാലു മാറി പോയത്. ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ആയിരുന്നു ഫ്രാൻസിസ് ജോർജെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർത്ഥി വന്നത് ഇടത് പക്ഷത്തിന് ദോഷം ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈരാറ്റുപേട്ടയിലെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടു. ഏറത്തുപറയിൽ വൈദികനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തള്ളി. സർവകക്ഷി യോഗ തീരുമാനം അനുസരിച്ച് പൊലീസ് വകുപ്പ് തിരുത്തുകയും ചെയ്തു. 307 ഒഴിവാക്കി 337 വകുപ്പ് മാത്രം ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു എന്നും വി എന്‍ വാസവന്‍ പറഞ്ഞു.