May 9, 2025, 2:51 am

താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ

ക്രൂരമായ സൈബർ ആക്രമണങ്ങളാണ് താൻ നേരിടുന്നതെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബാംഗങ്ങളെ സോഷ്യൽ മീഡിയയിലേക്കും സൈബർ ഭീഷണിയിലേക്കും കൊണ്ടുപോകുന്നു. ആരെയും വേദനിപ്പിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല ഈ അഭിമുഖം. ഫെയ്സ്ബുക്കിലൂടെയാണ് കലാമണ്ഡലം സത്യഭാമ പ്രതികരിച്ചത്.ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നൽകി.ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ അധിഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം.സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രം​ഗത്ത് വന്നത്.