May 8, 2025, 3:28 pm

സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സർക്കാർ മിഷനറിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് കലക്ടറുടെ നോട്ടീസ്. യുഡിഎഫ് നൽകിയ പരാതിയിലാണ് നോട്ടീസ്. മൂന്ന് ദിവസത്തിനകം തോമസ് ഐസക്ക് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. യുഡിഎഫ് നേതാവ് വർഗീസ് മാമൻ തിരഞ്ഞെടുപ്പ് കമ്മിഷനും കലക്ടർക്കും പരാതി നൽകി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സന്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഡിസ്‌ക്കിന്റെ ജീവനക്കാരെയും ഹരിത സേനയേയുമാണ് തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.