May 13, 2025, 1:14 am

കൊടുംചൂടിൽ ഒറ്റപ്പെട്ടുപോയ വയോധികയയ്ക്ക് താങ്ങായി കെഎസ്ആർടിസി ഡ്രൈവര്‍

ചൂടിൽ കുടുങ്ങിയ വയോധികയെ സഹായിക്കാൻ കെഎസ്ആർടിസി ഡ്രൈവർ. കെഎസ്ആര്‍ടിസി ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന്‍റെ നന്മ നിറഞ്ഞ ഇടപെടലിന് കയ്യടിക്കുകയാണ് കേരളം. ആയുർ – അടൂർ ചെയിൻ സർവീസിന് ഇടയിൽ 17ന് ഉച്ചയ്ക്ക് മറ്റൊരു ബസിൽ എത്തി അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് നടുവിൽ കൊടും ചൂടിൽ ക്ഷീണിതയായി പകച്ചു നിൽക്കുകയായിരുന്നു വയോധികയായ യാത്രക്കാരി.

ഇത് മനസ്സിലാക്കിയ സുരേഷ് കുമാർ ഡ്യൂട്ടി ഉണ്ടായിരുന്നിട്ടും ബസിൽ നിന്നിറങ്ങി യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര തുടരുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന കെഎസ്ആർടിസി ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ്ഇത്തരത്തിൽ ആലംബഹീനരായ അനവധിപേരെ കണ്ടുമുട്ടുന്നുണ്ട്.