November 27, 2024, 10:58 pm

ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂ ഡൽഹി : ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഈ ചാനലുകള്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാര്‍ക്ക് ഉണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.എല്ലാ വിഷയങ്ങളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന പ്രവണതയില്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഹർജിക്കാർ ഹൈകോടതിയെ സമീപിക്കാത്തതെന്നും കോടതി ആരാഞ്ഞു.’നിങ്ങള്‍ക്ക് ഈ ചാനലുകള്‍ ഇഷ്ടമല്ലെങ്കില്‍, അവ കാണരുത്. ടി വിയുടെ ബട്ടണ്‍ അമര്‍ത്താതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’, കോടതി വ്യക്തമാക്കി.
മാധ്യമ ബിസിനസുകള്‍ക്കെതിരായ ഉയരുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഒരു സ്വതന്ത്ര മീഡിയ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു.
ബ്രോഡ്കാസ്റ്റര്‍മാരുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നും, നിര്‍ണായക വിഷയങ്ങളില്‍ ടിവി ചാനലുകള്‍ നടത്തുന്ന സെന്‍സേഷണല്‍ റിപ്പോര്‍ട്ടിംഗ് തടയാന്‍ വാര്‍ത്താ പ്രക്ഷേപകര്‍ക്ക് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നുമാണ് ഹര്‍ജികള്‍ ആവശ്യപ്പെട്ടത്.

You may have missed