പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കും. ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മന്റെ പേര് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറിയത്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.സെപ്തംബര്‍ 5 നാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിന് നടക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 ആണ്. എംഎല്‍എയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്.ഉമ്മന്‍ചാണ്ടിയുടെ വിയോഗം സഹതാപതരംഗം ഉയര്‍ത്തുമെങ്കിലും ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സിപിഎമ്മും. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എല്‍ ഡി എഫില്‍ നിന്നും പുറത്തുവരുന്നത്. അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സി പി എമ്മുള്ളത്. താഴെ തട്ടുമുതല്‍ പാര്‍ട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് മുന്നൊരുക്കങ്ങള്‍.