തമിഴ്നാട് തിരുനെൽവേലിയിൽ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കൊലക്കേസ് പ്രതി പോലീസ് വെടിയേറ്റ് മരിച്ചു. തിരുനെൽവേലി തിരുഭുവൻ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചന്ദ്രുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു തൊഴിലാളിയെ നടുറോഡിൽ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
റോഡുപണിക്കാരനായ വിരുദുനഗർ സ്വദേശി കറപ്പസ്വാമിയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ സമീപത്തെ കാറിൻ്റെ ചില്ലും തകർത്തു. തുടർന്ന് അധികൃതർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ സെന്തിൽ കുമാറിനും വെട്ടേറ്റു.
ഇതേതുടർന്നാണ് കൂടുതൽ പൊലീസ് സംഘമെത്തി പേച്ചുദുരയെ കാലിന് വെടിവെച്ച് പിടികൂടിയത്. തിരുനെൽവേലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് പ്രതി മരിച്ചത്. എൻകൗണ്ടർ അല്ലെന്നും വെടിവച്ചത് കാലിന് മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു.