May 14, 2025, 3:36 am

മുൻ ലോക ചെസ് ചാമ്പ്യൻ കാസ്പറോവ് റഷ്യയുടെ ഭീകരവാദിപ്പട്ടികയിൽ

മുൻ ലോക ചെസ്സ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സർക്കാർ നിരീക്ഷകരായ റൊസ്‌ഫിൻമോനിറ്ററിങ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ബുധനാഴ്ചയാണ് 60കാരനായ ഗാരി കാസ്പറോവിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ കടുത്ത വിമർശകനാണ് കാസ്പറോവ്. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിനെതിരെ അദ്ദേഹം ആവർത്തിച്ച് സംസാരിച്ചു. വിമർശകരുടെ വായടപ്പിക്കാൻ പുടിൻ്റെ സർക്കാർ ഇത് ഉപയോഗിക്കുന്നുവെന്ന് പലരും കുറ്റപ്പെടുത്തുന്നു.