May 18, 2025, 8:50 pm

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം.ഫൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തിയത്.

സിദ്ധാർത്ഥിൻ്റെ മരണത്തെ തുടർന്ന് വയനാട് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കോട്ടിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മസാർ എന്നിവർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തി.