‘ഒരു ഭാരതസർക്കാർ ഉത്പന്നം’ സിനിമയ്ക്കെതിരെ സെൻസർ ബോർഡ്… സിനിമയുടെ പേരിൽനിന്ന് ഭാരതം മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നിഷേധിക്കും.
ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടിവി രഞ്ജിത്ത് സംവിധാനം ചെയ്ത ഒരു ഭാരതസർക്കാർ ഉത്പന്നം എന്ന ചിത്രം മാർച്ച് 8ന് തിയേറ്ററുകളിൽ റിലീസിന് എത്തുകയാണ്…
ഒന്നര വർഷത്തോളമായി രജിസ്റ്റർ ചെയ്ത ഈ പേരും അതുവെച്ച് മാർക്കറ്റ് ചെയ്യപ്പെട്ട സിനിമയും റിലീസിന് ഒരാഴ്ച നിൽക്കെ സെൻസർ ബോർഡ് പേര് നിഷേധിക്കുമ്പോൾ അണിയറ പ്രവർത്തകർ ആശങ്കയിലാണ്…
ഭാരതം എന്ന് മാറ്റി കേരളമോ തമിഴ്നാടോ എന്നാക്കി പുതിയൊരു പേര് സ്വീകരിക്കാൻ നിർദ്ദേശിച്ച സെൻസർ ബോർഡ് എന്നാൽ ഭാരതം എന്ന പേരിട്ടത് കൊണ്ട് എന്താണ് പ്രശ്നം എന്ന് വ്യക്തമാക്കിയിട്ടില്ല..
സുധീഷ് സുധി, അജു വർഗീസ്, ഷെല്ലി എന്നിങ്ങനെ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കൾ കഥാപാത്രങ്ങളാകുന്ന ‘ഒരു ഭാരതസർക്കാർ ഉത്പന്നം’ പുരുഷവന്ധ്യംകരണവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണ് പ്രേക്ഷകനു മുന്നിലേക്ക് എത്തിക്കുന്നത്..
വമ്പൻ താരനിരയിൽ അല്ലാതെ കണ്ടൻ്റിന് പ്രാധാന്യം കൊടുത്ത് ഒരുക്കിയെടുത്ത ഈ ചിത്രം പേരുമാറ്റി ആണെങ്കിൽ പോലും മാർച്ച് 8ന് തന്നെ തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്…