നിലപാടുകൾ ഉറപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്: ക്ഷേത്രങ്ങളിൽ അന്നദാനം നിലയ്ക്കുന്നു

തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ക്ഷേത്രങ്ങളിൽ അന്നദാനം മതിയെന്നും നടത്തണമെന്നുണ്ടെങ്കിൽതന്നെ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം, ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനം നടത്താൻ സ്പോൺസർമാരെ കണ്ടെത്താവുന്നതാണ്. ഇതിനായി ദേവസ്വം ബോർഡ് പണം അനുവദിക്കില്ല. ഈ അടുത്തകാലം വരെയും മറ്റു ക്ഷേത്രങ്ങളിൽ അന്നദാനം നടത്തിയിരുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. ക്ഷേത്രങ്ങളിൽ വാർഷിക വരുമാനത്തിൻ്റെ 50 ശതമാനത്തിലേറെ തുക അന്നദാനത്തിന് മാത്രമായി ചെലവഴിക്കേണ്ടിവരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മേലിൽ അതു തുടരാനാവില്ലെന്നാണ് ബോർഡ് പറയുന്നത്. ക്ഷേത്ര ഉപദേശക സമിതിക്ക് വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിച്ച് അന്നദാനം നടത്താം. എന്നാൽ ഇതിന് പ്രത്യേകം ബാങ്ക് അക്കൗണ്ട് വേണമെന്നും മറ്റു ഫണ്ടുകൾ അന്നദാനത്തിനായി ചെലവഴിക്കാനാകില്ലെന്നും ഇതു സംബന്ധിച്ച കർക്കശമായ ഓഡിറ്റിംഗ് വേണമെന്നും ബോർഡ് നിർദേശിച്ചു.