ലഹരിക്കേസുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ എണ്ണത്തിൽ വർധന!!!

ലഹരിമരുന്നുമായി പിടിയിലാകുന്ന കുട്ടികളുടെ എണ്ണത്തിൽ സംസ്ഥാനത്തു വൻ വർധന. 18നു താഴെ പ്രായമുള്ള 62 കുട്ടികളാണ് ഈ വർഷം 4 മാസത്തിനുള്ളിൽ എക്സൈസ് പിടിയിലായത്. കഴിഞ്ഞവർഷം ആകെ പിടിയിലായ കുട്ടികൾ 87 ആയിരുന്നു.
ഉയർന്ന അളവിൽ ലഹരി കണ്ടെത്തുന്ന കേസുകളിലാണ് എക്സൈസ് റിപ്പോർട്ട് തയാറാക്കുന്നതും കുട്ടികളെ പിടികൂടുന്നതും.മുതിർന്നവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനെക്കാൾ നിയമപരമായ ജാഗ്രത ഈ റിപ്പോർട്ടുകളിൽ വേണമെന്നതിനാൽ ഭൂരിഭാഗം കേസുകളിലും ഉദ്യോഗസ്ഥർ കുട്ടികളെ ഉപദേശിച്ചു വീട്ടിലെത്തിക്കുകയാണ് പതിവ്. കേസെടുത്താലും ജുവനൈൽ ആനുകൂല്യങ്ങൾ ലഭിക്കും.
വർഷം, ലഹരിക്കേസിൽ അറസ്റ് ചെയപ്പെട്ട കൂടികളുടെ എണം.
2020 – 29
2021 -16
2022 -42
2023 -52
2024 -87
2025 -62
(ഏപ്രിൽ വരെയുള്ള കണക്ക്)