“രാഹുലിന് നേരെ ആഞ്ഞടിച്ചു സുപ്രീം കോടതി.”

Ahmedabad, Apr 08 (ANI): Lok Sabha LoP and Congress MP Rahul Gandhi during the extended Congress Working Committee (CWC) meeting, in Ahmedabad on Tuesday. (ANI Photo)
സവർക്കർ പരാമർശത്തിൽ രാഹുലിനെ നേരെ ആഞ്ഞടിച്ചു സുപ്രീം കോടതി . ഭരണഘടനെയെ ആക്ഷേപിക്കുന്ന രീതിയിൽ ഉള്ള പരാമർശം രാഹുൽ ഗാന്ധി ഇതിനു മുമ്പ് നടത്തിയിരുന്നു . ഭരണഘടന എഴുതിയത് 1947ൽ ആണെങ്കിലും അതിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇങ്ങനെ മണ്ടത്തരം വിളമ്പുന്ന ഒരു പ്രതിപക്ഷ നേതാവ് രാജ്യത്തിന് തന്നെ അപമാനം ആണെന്ന് ബിജെപി തുറന്നടിച്ചിട് ഉണ്ട് .പട്‌നയിൽ നടന്ന ‘സംവിധാൻ സുരക്ഷാ സമ്മേളനം’ സെമിനാറിനിടെയാണ് ഭരണഘടനയ്ക്ക് 1000 വർഷം പഴക്കമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ” എല്ലാവരും പറയുന്നത് ഭരണഘടന 1947ൽ ആണ് എഴുതിയത് എന്നാണ്. എന്നാൽ ഞാൻ അവരോട് പറയും ഇതിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ പരമാർശം .ഇതിനെതിരെ ശക്തമായ രീതിയിൽ പരാമർശങ്ങൾ ഉയർന്നിരുന്നു . എല്ലാ സമ്മേളനങ്ങളിലും ഭരണഘടനയും കയ്യിൽ കൊണ്ട് നടക്കുന്ന രാഹുൽഗാന്ധിക്ക് അത് എന്നാണ് എഴുതിയത് എന്ന് പോലും അറിയില്ല എന്ന് ബിജെപി അഭിപ്രായപ്പെട്ടു. ഭരണഘടന 1947ൽ എഴുതി എന്നാണ് രാഹുൽ ഗാന്ധി കരുതിയിരിക്കുന്നത്. ഭരണഘടനാ അസംബ്ലിയുടെ നടപടികൾ മാത്രമാണ് 1947ൽ ആരംഭിച്ചിരുന്നത്. 1949 നവംബർ 26-നാണ് ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയത്. അതുകൊണ്ടാണ് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഈ ദിവസം രാജ്യത്ത് ഭരണഘടന ദിനമായി ആചരിക്കുന്നത്. ഇതുപോലും അറിയാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് എന്നുള്ളത് രാജ്യത്തിന് തന്നെ നാണക്കേടാണ് എന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
സവർക്കർ നേരെ പരാമർശം ഉന്നയിച്ചതിനാണ് പുതിയ കേസ് .സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നും പറഞ്ഞ കോടതി ഇനി രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.ജസ്റ്റിസ് ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വാക്കാൽ പരാമർശം. രൂക്ഷമായ ഭാഷയിലാണ് കോടതി രാഹുലിനെ വിമർശിച്ചത്. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി അടക്കം സവർക്കറെ പ്രശംസിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.ലഖ്‌നൗ കോടതിയിലെ അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്ത് കൊണ്ടും കൂടിയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ ഡിസംബറിലായിരുന്നു രാഹുൽ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. ‘സവർക്കർ ബ്രിട്ടീഷുകാരുടെ വേലക്കാരനാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.