April 25, 2025, 2:31 pm

ഞങ്ങൾ ഹാപ്പിയാണ്

ഒന്നിൽ കൂടുതൽ പങ്കാളികൾ ഉള്ളവരെ നമ്മുടെ നാട് വിലയിരുത്തുന്ന ഒരു രീതി ഉണ്ട് ആ ഒരു രീതിക്ക് മാറ്റം കൊണ്ട് വരാനും ആരും ശ്രെമിക്കാറില്ല. പരമ്പരാഗതമായി മോണോഗമി എന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിൽ കൂടുതൽ പങ്കാളികൾ ഉള്ളതിന് പോളിഗമി എന്ന് പറയുന്നത് . ഒന്നിലധികം പങ്കാളികളുമായി ജീവിക്കുന്നവരുടെ ജീവിതം സന്തോഷമാണോ എന്നുള്ള ചോദ്യം പലവട്ടങ്ങളായി ഉയർന്നു കേൾക്കുന്ന എന്നാൽ നിലവിലെ റിപോർട്ടുകൾ പ്രകാരം ഇതിനുള്ള ഉത്തരം നല്‍കുകയാണ് പിയര്‍ റിവ്യൂഡ് ജേണലായ ദി ജേണല്‍ ഓഫ് സെക്സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം. ഒന്നിലേറെ ജീവിതപങ്കാളികളുള്ളവര്‍ ഒരു പങ്കാളി മാത്രമുള്ളരെപ്പോലെ തന്നെ സന്തോഷമനുഭവിക്കുന്നവരാണെന്നാണ് പഠനം പറയുന്നത്. രണ്ട് കൂട്ടരും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസവുമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഒരു ജീവിതപങ്കാളി മാത്രമുള്ളതാണ് മേന്മയേറിയ ജീവിതം എന്ന മിഥ്യയെ (മോണോഗമി-സുപ്പീരിയോറിറ്റി മിഥ്യ) പൊളിച്ചെഴുതുന്ന പഠനമാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.യുഎസ്സിലേയും യൂറോപ്പിലേയും 35 പഠനങ്ങള്‍ വിശകലനം ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. രണ്ടുതരം റിലേഷന്‍ഷിപ്പിലുമുള്ള 24,489 പേരുടെ വിവരങ്ങളാണ് ഇവര്‍ പരിശോധിച്ചത്. ഇവര്‍ എല്ലാവരും തങ്ങളുടെ റിലേഷന്‍ഷിപ്പിലും ലൈംഗികജീവിതത്തിലും ഒരേ അളവില്‍ സംതൃപ്തരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ജീവിതപങ്കാളികളുടെ ബന്ധങ്ങളെ അപേക്ഷിച്ച് ഒരുജീവിതപങ്കാളി മാത്രമുള്ള ബന്ധങ്ങളിലാണ് അടുപ്പവും സംതൃപ്തിയും പരസ്പരവിശ്വാസവുമെല്ലാം കൂടുതല്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഈ മാതൃകയെ പൊളിച്ചെഴുതുന്നതാണ് ഈ പഠനം .എന്തുകൊണ്ട് ഒന്നിലധികം പങ്കാളികൾ ഉള്ള വ്യവസ്ഥയെ പിന്തുണയ്ക്കാത്തത് അതുകൊണ്ട് എത്രെയോ ദാമ്പത്യ ബന്ധങ്ങൾ ശിഥിലമായി പോകാറുണ്ട് . സ്വന്തം ഇണയോട് ഉള്ളതിനെ കാൾ താല്പര്യം വേറെ ഒരു ഇണയോട് തോന്നുമ്പോൾ അവർ അവരുടെ പുറകെ പോവാറുണ്ട് അപ്പോൾ വേറെ ഒരു രീത്യിൽ ഉള്ള വ്യാഖ്യാനങ്ങൾ അവിടെ ഇടം വരും . നമ്മുടെ നാട്ടിൽ സ്വഭാവികമായും നടക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ഇത് . വിദേശരാജ്യങ്ങളിൽ ഒന്നിൽ കൂടുതൽ ഇണയെ സ്വീകരിക്കാനുള്ള അവകാശം നൽകുന്നുണ്ട് . എടുത്തു പറയാൻ പറ്റുന്ന ഉദാഹരണമാണ് മുംബൈ സ്വദേശികളായ ആശിഷ് മെഹ്റോത്ര, ശ്വേത സം​ഗ്ടാനി, തനിഷ.ഒരു വീട്ടിനുള്ളിൽ പരസ്പരം പങ്കാളികളായി ജീവിക്കുകയാണ് മൂവരും. കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പാണ് തനിഷ ആശിഷിനെയും ശ്വേതയെയും പരിചയപ്പെടുന്നത്. ആശിഷിനോട് പ്രണയം തോന്നിയ തനിഷ അതു തുറന്നുപറയുകയും ചെയ്തു. തന്റെ ഭാര്യയായ ശ്വേതയെക്കുറിച്ച് പറഞ്ഞ ആശിഷ് ശ്വേതയ്ക്ക് സമ്മതമെങ്കിൽ തനിക്കും സമ്മതമാണെന്ന് അറിയിച്ചു. ഒടുവിൽ ശ്വേതയുമായും തനിഷ് ആത്മബന്ധത്തിലായി. അങ്ങനെയാണ് മൂവരും ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിച്ചത്.മറ്റേതു ബന്ധങ്ങളെയും പോലെ സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിയുള്ള ബന്ധമാണ് തങ്ങളുടേതെന്ന് മൂവരും ഒരേസ്വരത്തിൽ പറയുന്നു. വീട് എന്നത് ഭാര്യയും ഭർത്താവും മാത്രമായി ജീവിക്കുന്ന ഇടമല്ല എന്നാണ് ഇവർ പറയുന്നത്. ആത്മാർഥ സുഹൃത്തുക്കൾക്കും പങ്കാളികൾക്കുമൊപ്പം സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന ഇടമാണത്. വീടുകൾ വാടകയ്ക്ക് എടുക്കുന്ന സമയങ്ങളിലാണ് മൂവരും ഒന്നിച്ചു ജീവിക്കുന്നതിന്റെ പേരിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്നാണ് ഇവരുടെ അനുഭവം. ഭാര്യയും ഭർത്താവുമായി ജീവിക്കുന്നവർക്കേ വീട് കിട്ടാനുള്ളു എന്നും ഇവർ പറയുന്നു . സംസ്കാരത്തിനും സമൂഹത്തിനും ഊന്നൽ നൽകുന്ന നമ്മുടെ രാജ്യം സ്നേഹത്തിനും ബന്ധങ്ങൾക്കും ഊന്നൽ നല്കുന്നില്ല .