May 4, 2025, 6:10 pm

ലഹരിക്ക് അടിമപ്പെട്ടു ഇരിക്കുകയാണ് നമ്മുടെ നാട് ഇപ്പോൾ . കുഞ്ഞുകുട്ടികൾ തൊട്ട് മുതിർന്നവർ വരെ ലഹരി ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് . ദിനംപ്രതി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അതിന്നു ഉദാഹരണമാണ് . ഏറ്റവും കൂടുതൽ ലാഹി വേട്ട നടക്കുന്നത് സ്കൂളുകളിലാണ് . പെൺകുട്ടികൾ പോലും ഇതിനു അടിമപ്പെട്ടു എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട് . അവരുടെ ബാഗുകളിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നതാണ് . ലഹരിയോടുള്ള താല്പര്യം കുറക്കുന്നതിനായി സ്കൂളുകൾ കേന്ധ്രികരിച്ച് പുതിയ പദ്ദതി ആവിഷ്കരിക്കരിക്കാൻ തീരുമാനിച്ചിരിക്കുകേയാണ് .ലഹരിയുടെ പിടിയിൽനിന്നും സുംബയുടെ ലഹരിയിലേക്ക് തിരിയാൻ സംസ്ഥാനത്തെ സ്കൂളുകൾ.ലഹരിവ്യാപനം തടയാനുള്ള സർക്കാരിന്റെ കർമപദ്ധതി ആവിഷ്കരിക്കാൻ വിളിച്ച യോഗത്തിലാണ് സ്കൂളുകളിൽ സുംബ പരിശീലിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.അടുത്ത അധ്യയനവർഷം മുതലാണ് സ്കൂളുകളിൽ സുംബ താളം മുഴങ്ങുക. 29-ന് ലോക സുംബാദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ സുംബാപരിശീലനത്തിന് തുടക്കമാകും.യുപി സ്കൂളുകളിൽ ആഴ്ചയിൽ മൂന്ന് പീരിയഡും എട്ടാം ക്ലാസിൽ രണ്ടും ഒൻപത്, 10 ക്ലാസുകളിൽ ഓരോ പീരിയഡും കായിക പരിശീലനത്തിനായിരിക്കും.ഹയർസെക്കൻഡറിയിൽ ആഴ്ചയിൽ രണ്ടു പീരിയഡും കായികപരിശീലനം നടത്തും. പ്രീപ്രൈമറി തലം മുതൽ കുട്ടികൾക്ക് കായികപരിശീലനത്തിനും വിവിധ ഇനം കളികൾക്കും സമയമുണ്ടാകും. വ്യായാമങ്ങളുടെ വീഡിയോ തയ്യാറാക്കി സ്കൂളുകളിൽ നൽകും.

സുംബാ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും കഴിയും .നൃത്തവും സംഗീതവും ഉൾപ്പെടുന്നതുകൊണ്ട് ശരീരത്തിൽ സന്തോഷഹോർമോണുകളുടെ ഉത്‌പാദനം കൂട്ടി മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കും. കുട്ടികളുടെ ഊർജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാണ്.ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനുപുറമേ, വിഷാദരോഗത്തിൽനിന്ന് കരകയറാനും സഹായിക്കും. ഉറക്കത്തിന്റെ അളവ് കൂട്ടാനും പൊണ്ണത്തടി കുറയ്ക്കാനും സാധിക്കും. ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതുകൊണ്ട് ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും കഴിയും.മികച്ച കാർഡിയോ വാസ്കുലർ വ്യായാമം കൂടിയാണിത്. ശരീരത്തിൽനിന്നും ഒരു മണിക്കൂർ കൊണ്ട് 500 മുതൽ 700 കലോറി വരെ എരിച്ചുകളയാൻ സുംബയ്ക്ക് സാധിക്കും.ലാറ്റിൻ വേരുകളുള്ള സുംബ ഫിറ്റ്നെസ് ഡാൻസുകളിൽ ജനപ്രിയമാണ്. വളരെ വേഗത്തിലുള്ള ചുവടുകളാണ് പ്രത്യേകത. ക്ഷീണമോ തളർച്ചയോ ഉണ്ടാകില്ല എന്നതും സുംബയെ വേറിട്ടുനിർത്തുന്നു.

നൃത്തവും സംഗീതവും കൂടിച്ചേർന്നുള്ള വ്യായാമമായതുകൊണ്ട് കുട്ടികൾക്കും സുംബ ചെയ്യാൻ മടിയുണ്ടാകില്ലെന്ന് ഉറപ്പ്.സുംബ ഗാനങ്ങൾ’ ഇട്ട് താളത്തിനൊത്ത് ആർക്കും നൃത്തംചവിട്ടാം. എന്നാലും, സുംബ സർട്ടിഫൈഡ് ആയിട്ടുള്ള പരിശീലകരിൽനിന്നും പഠിക്കുന്നതാവും കൂടുതൽ നല്ലത്. ‘വാം അപ്പി’ൽ തുടങ്ങി ‘കൂൾഡൗണി’ൽ അവസാനിക്കുന്നതാണ് സുംബയുടെ രീതി. പ്രധാനമായും ലാറ്റിൻസംഗീതമാണ് ആദ്യകാലത്ത് സുംബയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇന്ന് വിവിധ നൃത്തരൂപങ്ങളുടെ സംഗീതവും ഉപയോഗിക്കുന്നുണ്ട്.സുംബ എന്നത് ഒരു നൃത്തരൂപമല്ല. നൃത്തവും എയ്റോബിക്സും ഉൾപ്പെട്ട ഫിറ്റ്നസ് രൂപമാണ്. ശരീരത്തിനാവശ്യമായ വ്യായാമം കിട്ടുന്ന രീതിയിലാണ് സുംബ ചിട്ടിപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് വീ‍ഡിയോ കണ്ട് മാത്രം പരിശീലനം നേടാതെ സുംബ പരിശീലകരുടെ മേൽനോട്ടത്തിൽ തന്നെ പരിശീലനം നൽകുകയാണെങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ​ഗുണം ലഭിക്കുകയുള്ളൂ.