April 4, 2025, 1:06 pm

ബിജെപി യെ വെല്ലുവിളിച്ച് ഉദ്ധവ്

വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ ബിജെപിയും സഖ്യകക്ഷികളും മുസ്ലിങ്ങളുടെ കാര്യത്തിൽ കാണിച്ച ആശങ്ക മുഹമ്മദ് അലി ജിന്നയെ പോലും നാണിപ്പിക്കുമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. മുസ്ലിങ്ങളെ ശരിക്കും വെറുക്കുന്നുണ്ടെങ്കിൽ പാർട്ടി പതാകയിലെ പച്ചനിറം നീക്കംചെയ്യാൻ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു.

ലോക്‌സഭ ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്.വഖഫ് ബിൽ ഭേദഗതി വിഷയം ചൂണ്ടിക്കാട്ടി മുസ്ലിം വിഷയങ്ങളെക്കുറിച്ചുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും സമീപകാല അഭിപ്രായങ്ങളെയും ഉദ്ധവ് വിമർശിച്ചു. ”മുസ്ലിങ്ങളേക്കുറിച്ച് ബിജെപിയും സഖ്യകക്ഷികളും കാണിക്കുന്ന ആശങ്ക മുഹമ്മദ് അലി ജിന്നയെ പോലും നാണിപ്പിക്കും.

കേന്ദ്രത്തിൽ മൂന്നാം തവണയും ബിജെപി അധികാരത്തി. കാര്യങ്ങളെല്ലാം നന്നായി പോകുകയും ചെയ്യുന്നു. എന്നിട്ടും അവർ ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്”, അദ്ദേഹം പറഞ്ഞു.ശിവസേന (യുബിടി) വഖഫ് ബില്ലിനെ എതിർക്കുന്നില്ലെന്ന് പറഞ്ഞ ഉദ്ധവ്, മറിച്ച് ഭൂമി പിടിച്ചെടുത്ത് വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറാനുള്ള ബിജെപിയുടെ തന്ത്രത്തെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കി.