November 20, 2024, 4:58 pm

സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ

തന്റെ സിനിമാ ജീവിതത്തിലെ അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഷൂട്ടിംഗിനിടയിൽ താരത്തിന്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ഇ ഡി ഫാമിലി. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ ജന്മനാളിൽ ലൊക്കേഷനിൽ ഇന്നലെ കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പിറന്നാൾ ദിനമായ ഇന്ന് ഇ ഡി യുടെ വക സർപ്രൈസ് സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും പിറന്നാൾ ചടങ്ങിൽ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു. തന്നെ സ്ന…
ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി ജിന്റോ

ജീവിത പ്രതിസന്ധികളിൽ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയിൽ ജിന്റോ നൽകിയ അഭിമുഖത്തിനിടയിൽ നിർമ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ …
സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ ആക്ടിംഗ് , ഡബ്ബിംഗ് , സ്ക്രീൻപ്ലേ , സ്റ്റിൽ ഫോട്ടോഗ്രാഫി സ്റ്റുഡൻസ് തങ്ങളുടെ കോഴ്‌സ് പൂർത്തിയാക്കിയതിന്റെ ഭാഗമായി മാജിക് ഫ്രെയിംസ് നിർമിക്കുന്ന 31മത് ചിത്രമായ E D – Extra Decent മൂവി ലൊക്കേഷനിലെത്തി ചിത്രീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും താരങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.

മലയാള സിനിമാ ലോകത്ത് ചുവടുവയ്ക്കുന്ന നവാഗത പ്രതിഭകൾക്ക് താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഡയറക്ടറും അഭിനേതാവുമായ റാഫി , ശ്യാം മോഹൻ , ഗ്രേസ് ആന്റണി, സുധീർ കരമന, സംവിധായകൻ ആമിർ പള്ളിക്കൽ , സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി നിർമാതാവും ഫൗണ്ടറും ആയ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് ബാഡ്ജ് നൽകി ഓരോ സ്‌റ്റുഡന്റിനെയും അനുമോദിച്ചു. ED യിലെ താരങ്ങൾ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ പുതിയ പ്രതിഭകൾക്ക് ആശംസകൾ നേർന്ന് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു.
എസ്.എൻ.സ്വാമി സംവിധാനം ചെയ്ത ചിത്രം സീക്രട്ടിലെ ആദ്യ ഗാനം “കാറ്റിൻ ചിരി കേൾക്കാം” പ്രേക്ഷകരിലേക്ക്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ.സ്വാമി സംവിധാനം ചെയ്ത സീക്രട്ട് എന്ന ചിത്രത്തിലെ “കാറ്റിൻ ചിരി കേൾക്കാം” എന്ന ഗാനം റിലീസായി. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വർമയാണ്. ജേക്സ് ബിജോയ്, സെബാ ടോമി, അഖിൽ.ജെ.ചന്ദ് എന്നിവരാണ് കാറ്റിൻ ചിരി കേൾക്കാം എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിന്റെ കഥയും സംവിധാനവും എസ്.എൻ.സ്വാമിയാണ് നിർവഹിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ, ദിൽഷാന തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രം സീക…
സുരാജ് വെഞ്ഞാറമൂടിന്റെ ED – എക്സ്ട്രാ ഡീസന്റ് പാക്കപ്പായി

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇ ഡി – എക്സ്ട്രാ ഡീസന്റ് പാക്കപ്പായി. കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച
ഇ ഡിയുടെ ഷൂട്ടിംഗ് പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് നടന്നത്. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന എക്സ്ട്രാ ഡീസന്റ് സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്.

സുരാജ് വെഞ്ഞാറമൂട് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇ ഡി യുടെ കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed