March 31, 2025, 12:54 pm

അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അങ്കമാലി താലൂക്ക്ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

എറണാകുളം ജില്ലാ ഹെൽത്ത് ഓഫീസർക്കും അങ്കമാലി താലൂക്ക് ആശുപത്രിയുടെ ചുമതലയുള്ളവർക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഇന്നലെ രാത്രി 9 മണിക്കാണ് ചിത്രീകരണം ആരംഭിച്ചത്. അത്യാഹിത വിഭാഗങ്ങളിലെ ലൈറ്റുകൾ ഡിം ചെയ്യുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.