അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ
കേരളത്തിൽ അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്. രാമനാട്ടുകര സ്വദേശിയായ വിദ്യാർഥി ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. വിദ്യാർത്ഥിയുടെ സ്രവം വിദഗ്ദ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്കയച്ചു. കഴിഞ്ഞ മാസം 16ന് ഫാറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്ത് വിദ്യാർഥി ദീർഘനേരം കുളിച്ചിരുന്നു. അണുബാധ ഇപ്രകാരമാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഘേഷിന്റെയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-നാണ് കുട്ടി മരിച്ചത്.