May 30, 2025, 10:39 am

ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

ടെലിവിഷൻ വീണതിനെ തുടർന്ന് ഒന്നര വയസ്സുള്ള ആൺകുട്ടിക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആസ്‌റ്റർ ഡി മെഡിസി ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഈ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റാൻഡിനൊപ്പം ടിവിയും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.