April 2, 2025, 4:35 am

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ (42)ആണ് ബസിൽ കുഴഞ്ഞ് വീണത്. അപസ്മാരം വന്നതിനെ തുടർന്നാണ് കുഴഞ്ഞു വീണത്. ഓടിക്കൊണ്ടിരുന്ന ബസിലാണ് സംഭവം ഉണ്ടായത്.ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.

ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരാണ് ബസിൽ നിന്നിറക്കിയത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു