November 27, 2024, 7:56 pm

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. സ്വർണ പവൻ്റെ വില 52,960 രൂപ. ഗ്രാമിന് 6620 രൂപ. കൂലിയും നികുതിയും ചേർത്താൽ വില വീണ്ടും ഉയരും. കഴിഞ്ഞ മാസം 20 ന് സ്വർണ വില 55,120 രൂപയിലെത്തി.

നാല് ദിവസത്തിന് ശേഷം സ്വർണ വിലയിൽ രണ്ടായിരം രൂപ കുറഞ്ഞു. ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിന് സംസ്ഥാനത്ത് സ്വർണവില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സ്വർണ്ണ പവന് 54,080 രൂപയും ഗ്രാമിന് 6,760 രൂപയുമാണ് വില.

You may have missed