November 27, 2024, 7:55 pm

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു

കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ വയോധികൻ മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ചു. കുടതാളം സ്വദേശി വേലായുധനാണ് മരിച്ചത്. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരുമറിയാതെ ബോംബ് തുറന്നപ്പോഴാണ് അപകടമുണ്ടായതെന്നാണ് ആദ്യ നിഗമനം.

തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച്‌ വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു.

You may have missed