April 3, 2025, 6:40 am

വാമനപുരത്ത് രണ്ട് പേർ മുങ്ങി മരിച്ചു

വാമനപുരത്ത് രണ്ട് പേർ മുങ്ങിമരിച്ചു. വിദ്യാർഥിയടക്കം രണ്ടുപേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് കളങ്കാവ് സ്വദേശി കാർത്തിക് എന്നിവരാണ് മുങ്ങി മരിച്ചത്. പാലോട് പൊട്ടൻചീറിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ആദ്യ നിഗമനം. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. 15.30ഓടെയായിരുന്നു അപകടം. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.