November 27, 2024, 8:04 pm

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും; കെ ജി എബ്രഹാം

കുവൈറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം. അപകടം നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു. എല്ലാ കമ്പനി ജീവനക്കാരെയും കുടുംബത്തെപ്പോലെയാണ് പരിഗണിച്ചിരുന്നത്. 49 വര്‍ഷമായി കുവൈറ്റിലാണ് താന്‍ ഉള്ളത്. കുവൈറ്റിനെയും ജനങ്ങളെയും താന്‍ സ്‌നേഹിക്കുന്നു. ഇന്ത്യൻ എംബസി നല്ല രീതിയിൽ പ്രവർത്തിച്ചുവെന്നും കേന്ദ്രത്തിൻ്റെ സമർത്ഥമായ ഇടപെടൽ മൂലം മൃതദേഹങ്ങൾ വേഗത്തിൽ ഇന്ത്യയിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഷുറൻസ് തുകയ്ക്ക് പുറമെ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകും. അപകടത്തിൽ ദുരൂഹതയില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. നിലവിൽ 31 പേരാണ് ആശുപത്രിയിലുള്ളത്. രണ്ട് കൗൺസിൽ അംഗങ്ങൾ ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നേരിട്ട് കാണുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകും. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. സഹായം ആര് ആവശ്യപ്പെട്ടാലും നല്‍കാന്‍ തയാറാണ്. തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ടെന്നും അദ്ദഹം പറഞ്ഞു.

You may have missed