April 4, 2025, 1:09 am

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി.

ചെറുവണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഡ്രൈവർ അശ്രദ്ധമായും അപകടകരമായും ബസ് ഓടിച്ചു. ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം..

വീഡിയോ ബ്ലോഗർ സസഞ്ജു ടെക്കിക്കെതിരെ സ്വമേധയാ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടി. സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകൻ പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം തുടർനടപടി അറിയിച്ചു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 25ന് വീണ്ടും പരിഗണിക്കും.