November 27, 2024, 9:24 pm

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി

ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷനുള്ള പട്ടയമോ പട്ടയമോ ആവശ്യമില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള വീടുകള്‍ക്കാണ് ഉടമസ്ഥാവകാശ രേഖ ആവശ്യമില്ലാത്തത്. വെള്ളക്കടലാസിൽ എഴുതിയ സർട്ടിഫിക്കറ്റ് മാത്രം നൽകിയാൽ മതിയെന്നും കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ അറിയിപ്പിങ്ങനെ

താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതി കണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

You may have missed