April 4, 2025, 1:26 am

പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ മക്കയിലേക്ക്. നമ്മുടെ പ്രാർത്ഥനയിൽ അവളെ ഓർക്കണമെന്നും ഇതൊരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണെന്നും ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ സാനിയ വിശദീകരിച്ചു. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ഹജ്ജ് എന്ന പരിശുദ്ധ കര്‍മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക.