November 27, 2024, 10:13 pm

വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം

വയനാട്ടിൽ അക്രമിയായ വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റു. ബത്തേരി മുളങ്കാവ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ(15)നാണ് പരിക്കേറ്റത്. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തുകയായിരുന്നു.

മുഖത്തും നെഞ്ചിലുമാണ് കുത്തേറ്റത്. ചെവിക്കും സാരമായ പരിക്കുണ്ട്. പരിചയപ്പെടാനെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് വിദ്യാർഥി പറയുന്നു. ബത്തേരി പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

You may have missed