പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് കൈമാറി. രാജി സ്വീകരിച്ച പ്രസിഡൻ്റ് പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ മന്ത്രിസഭയുടെ പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു.
മന്ത്രിസഭാ യോഗത്തിന് ശേഷം രാജി സമർപ്പിക്കാൻ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.