യുപിയിൽ പുതുചരിത്രം കുറിച്ച നീല താരകം
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ഉത്തർപ്രദേശിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുമായി ആസാദ് സമാജ് പാർട്ടി (കാൻഷി റാം) നേതാവും ഭീം ആർമി സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദ്. ആസാദിന്റെ രാഷ്ട്രീയ പക്ഷമുള്ള പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സുരേന്ദ്രപാല്‍ സിങ് മണ്ഡലത്തില്‍ നാലാം സ്ഥാനത്താണ്. ദളിത് രാഷ്ട്രീയത്തിലെ വളര്‍ന്നുവരുന്ന യുവ നേതാവായ ഭീം ആര്‍മി ഗ്രൂപ്പിന്റെ തലവനാണ് ചന്ദ്രശേഖര്‍ ആസാദ്.
ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ആസാദ് സമാജ് പാര്‍ട്ടിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥി ആസാദ് ആണ്.മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മനോജ് കുമാറാണ് രണ്ടാമതായി ലീഡ് ചെയ്യുന്നത്. എന്നാല്‍ ബി.ജെ.പി മണ്ഡലത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണുള്ളത്. ഓം കുമാറാണ് നാഗിനയിലെ ബിജെപി സ്ഥാനാര്‍ത്ഥി.യു.പി.യിലെ തന്റെ പ്രവര്‍ത്തനത്തിലൂടെ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി ഉണ്ടാക്കാനാണ് ആസാദ് ശ്രമിക്കുന്നത്. കാരണം പഴയ തലമുറ ഇപ്പോഴും ദലിത് ശാക്തീകരണത്തിന്റെ അവകാസം മായാവതിക്കും ബിഎസ്പിക്കം നല്‍കുന്നവരാണ്.