April 11, 2025, 12:34 pm

ഒമാനില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16ന് ആകാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍

ഒമാനിൽ ബലിപെരുന്നാൾ ജൂൺ 16ന് നടക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഒമാനിലും സൗദി അറേബ്യയിലും ജൂൺ 15 അറഫ ദിനവും ജൂൺ 16 ഈദുൽ അദ്ഹയുമാണെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നതായി ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു.

അതനുസരിച്ച്, ജൂൺ 16 ഞായറാഴ്‌ചയ്‌ക്കും ജൂൺ 20 വ്യാഴാഴ്‌ചയ്‌ക്കുമിടയിലാണ് ഒമാനിൽ ഈദുൽ ഫിത്തർ അവധി. ഈ സാഹചര്യത്തിൽ, അവധി വാരാന്ത്യത്തിന് ശേഷം ജൂൺ 23 ന് പ്രവൃത്തി ദിവസം പുനരാരംഭിക്കും. ബലിപെരുന്നാളിന് മുമ്പും ശേഷവുമുള്ള വാരാന്ത്യങ്ങൾ കൂടി കണക്കിലെടുത്താൽ ബലിപെരുന്നാളിന് ഒമ്പത് ദിവസം തുടർച്ചയായി അവധിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.