നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിൻ്റെ പിടിയിലായി
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിൻ്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം സ്വദേശിയായ മുഹമ്മദ് കോലാലംപൂർ സ്വദേശിയാണ്. 535 ഗ്രാം സ്വർണം രണ്ട് ഗുളികകളുടെ രൂപത്തിലാണ് ഒളിപ്പിച്ചിരുന്നത്. ഷാർജയിൽ നിന്നാണ് പാലക്കാട് സ്വദേശി മുഹമ്മദ് എത്തിയത്. നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാൾ 953 ഗ്രാം സ്വർണം ഒളിപ്പിച്ചത്.