April 11, 2025, 12:39 pm

പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി

പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സർക്കാർ സംവിധാനമാണ് പോലീസ്. അതുകൊണ്ട് തന്നെ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്ന വിഭാഗമാണ് പോലീസ്. നിങ്ങളുടെ തികച്ചും സുതാര്യമായ പ്രവർത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തം കൂടെണ്ടാത്തതെന്നും തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണം.

പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ വരുന്ന ആളുകൾക്ക് തങ്ങളുടെ പരാതി പരിഹരിച്ചു എന്ന ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാൻ കഴിയണം. തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുണ്ടാ വിരുന്നുകളിലെ പോലീസ് സാന്നിധ്യവുമായി ബന്ധപ്പെട്ടാണ് പ്രസിഡൻ്റിനെതിരെ പരോക്ഷ വിമർശനം പ്രകടിപ്പിക്കുന്നത്.