April 18, 2025, 6:45 pm

കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍

കുവൈറ്റിൽ മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഇയാൾക്കെതിരെ മറ്റൊരു അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഇതിനിടയിലാണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലായത്. പ്രതികളും കണ്ടെത്തിയ മരുന്നുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.