ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു
ഉത്തരേന്ത്യയിൽ ചൂട് കൂടിവരികയാണ്. ചൂടിനെ തുടർന്ന് ഒരു ദിവസം 85 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 100 കവിഞ്ഞു. ഒഡീഷ, ബിഹാർ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ചൂട് മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡീഷയിൽ മാത്രം 46 പേർ മരിച്ചു. ജൂൺ മൂന്ന് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ താപനില 52.9 ഡിഗ്രി സെൽഷ്യസായി ഉയർന്നു. സംസ്ഥാന തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിതെന്ന് കരുതപ്പെടുന്നു. നാഗ്പൂരിലും 56 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വെല്ലുവിളി ഉയർത്തുന്നുവെന്നും ഉയരുന്ന താപനില സൂചിപ്പിക്കുന്നു.