November 28, 2024, 5:15 am

ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. കോവൂർ ഇരിങ്ങാടൻ പള്ളി ഹോട്ടലിലാണ് ദാരുണമായ സംഭവം. നാല് മണിയോടെയാണ് മാലിന്യ ടാങ്ക് നീക്കം ചെയ്യാനെത്തിയ തൊഴിലാളികൾ മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയുള്ള മലിനജല ടാങ്ക് ഉണ്ടായിരുന്നു. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു.

അതിന് പിന്നാലെ രണ്ടാമത്തെ ആളും ഇറങ്ങി. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ പേര് വ്യക്തമല്ല.ഇരുവരും മലയാളികളാണെന്നാണ് സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

You may have missed